തലശ്ശേരി: സ്വകാര്യ ആശുപത്രികളില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി.[www.malabarflash.com]
തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി, വീനസ് കോര്‍ണറിലെ സഹകരണാശുപത്രി, മിഷ്യന്‍ ഹോസ്പിറ്റല്‍, ജോസ് ഗിരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നായി പല ദിവസങ്ങളിലായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വ്യാപകമായി മോഷണം പോയിരുന്നു.
ജോസ് ഗിരി ആശുപത്രിയിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിത്. തുടര്‍ന്ന് തലശ്ശേരി സി ഐ എം പി ആസാദ്, എസ് ഐ അനില്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് മൂവര്‍സംഘം വലയിലാവുന്നതും.
കാസര്‍കോട് അന്നൂരിലെ ലേഡീസ് ഹോസ്റ്റലിനടുത്ത് താമസിച്ചുവരുന്ന എന്‍ മുരളീധരന്‍ (47), കാസര്‍കോട് അന്നൂരില്‍ ദാമോദറില്‍ പി ദാമോദര്‍ ഭട്ട് (42), പാപ്പിനിശ്ശേരിയിലെ ടി പി ഹൗസില്‍ ടി പി രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വിവിധ ദിവസങ്ങളില്‍ മോഷണം നടത്തിയ ഏഴോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മറ്റ് ആശുപത്രികളില്‍ നിന്നും ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയുമാണ്. പ്രതികളെ ഇന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും
No comments:
Post a Comment