കൊട്ടാരക്കര : പടിഞ്ഞാറ്റിൻകര ഗവ. യു.പി.സ്കൂളിലെ കുടിവെള്ളസംഭരണിയിൽ ഒൻപത് നായ്‌ക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തി.[www.malabarflash.com]
ജനിച്ച് അധികനാളാകാത്ത നായ്‌ക്കുട്ടികളെയാണ് സ്കൂളിലെ ചെറിയ ജലസംഭരണിയിൽ കണ്ടെത്തിയത്.
നഴ്സറി വിദ്യാർഥികൾക്ക് വെള്ളമെടുക്കുന്നതിനും വേനൽക്കാലത്ത് ജലശേഖരണത്തിനുമായി പ്രത്യേകം സ്ഥാപിച്ചതായിരുന്നു സംഭരണി.
ടാങ്കിൽ ജലം നിറയ്ക്കുന്നതിനുമുൻപ് തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തിയ സ്കൂളിലെ കായികാധ്യാപകനും നഗരസഭാ കൗൺസിലറുമായ തോമസ് പി.മാത്യുവാണ് സംഭവം കണ്ടത്.
കുട്ടികൾ മലിനജലം കുടിക്കുന്നതിലൂടെ ഉണ്ടാകുമായിരുന്ന വലിയ അത്യാഹിതം ഇതിനാൽ ഒഴിവായി. പോലീസ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുദിവസം പഴക്കമുള്ളതാണ് നായ്‌ക്കുട്ടികളുടെ ശവമെന്നും വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നുമാണ് മൃഗഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
സ്കൂൾ അവധിയായിരുന്ന ദിനങ്ങളിൽ സാമൂഹികവിരുദ്ധരാകാം നായ്‌ക്കുട്ടികളെ ടാങ്കിലിട്ടതെന്ന് കരുതുന്നു. സ്കൂളിൽ മുൻപും സാമൂഹികവിരുദ്ധശല്യം ഉണ്ടായിട്ടുണ്ട്. കൊട്ടാരക്കര പോലീസ് കേസെടുത്തു.

No comments:
Post a Comment