തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എംഎൽഎയുടെ അക്രമം. ടോള്‍ നല്‍കാതെ സ്റ്റോപ് ബാരിയര്‍ തകര്‍ത്ത് എംഎല്‍എ വാഹനം ഓടിച്ചുപോയി.[www.malabarflash.com]
ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസിന് പരാതി നല്‍കി.
ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തത് ശരിയായ കാര്യമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ആര് കുറ്റം പറഞ്ഞാലും തനിക്കൊന്നുമില്ല. ടോള്‍ വാങ്ങാന്‍ വൈകി. പിന്നില്‍ വാഹനങ്ങള്‍ കൂടിയതോടെയാണ് താന്‍ പുറത്തിറങ്ങിയത്. എംഎൽഎ എന്നെഴുതിയ സ്റ്റിക്കർ വണ്ടിയിൽ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാൻ ടോൾ ജീവനക്കാർ തയ്യാറായില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

No comments:
Post a Comment