കോട്ടയം: വാഹനപരിശോധനയ്ക്കിടെ പോലീസിനു നേരെ പാഞ്ഞു വന്ന ബൈക്ക് ഇടിച്ച് ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫിസർ മരിച്ചു. മുട്ടമ്പലം പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാമ്പാടി സ്വദേശി അജേഷ് (50) ആണു മരിച്ചത്.[www.malabarflash.com]
നാഗമ്പടം എയ്ഡ് പോസ്റ്റിനു സമീപം രാത്രി ഒന്നരയോടെയാണു സംഭവം. പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പാഞ്ഞുവന്ന ബൈക്ക് അജേഷിനെ ഇടിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മോർച്ചറിയിൽ. ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നതായി സംശയിക്കുന്നെന്നു പോലീസ് അറിയിച്ചു.

No comments:
Post a Comment