കൊല്ലം: സ്‌കൂള്‍ അധ്യാപിക തൂങ്ങിമരിച്ച നിലയില്‍. ശരീരത്ത് രക്തക്കറയുമായി ദുരൂഹസാഹചര്യത്തില്‍ കണ്ട പരപ്പനങ്ങാടി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
അയത്തില്‍ ഗോപാലശേരി ജിവി നഗര്‍ ഗുരുലീലയില്‍ സാജന്റെ ഭാര്യ സിനി (46) ആണ് മരിച്ചത്. ഇവര്‍ ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവാവാണു കസ്റ്റഡിയിലുള്ളത്.
തിങ്കളാഴ്ച രാവിലെ അധ്യാപികയുടെ വീട്ടില്‍ നിന്ന് യുവാവിന്റെ നിലവിളികേട്ടാണു നാട്ടുകാര്‍ ഒാടിക്കൂടിയത്. വസ്ത്രം കീറിയ നിലയില്‍ കണ്ട ഇയാളുടെ ശരീരത്ത് രക്തക്കറയുണ്ടായിരുന്നു. പന്തികേടു തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.
നാട്ടുകാര്‍ എത്തിയതു കണ്ട അധ്യാപിക മുറിക്കുള്ളില്‍ കയറി വാതിലടച്ചു. തന്നെ ഉപദ്രവിച്ചെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണു യുവാവ് നിലവിളിച്ചത്.
പോലീസ് എത്തി അധ്യാപികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
No comments:
Post a Comment