സോച്ചി: നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം യുറഗ്വായ് വലയിൽ പന്തു കയറിയ ദിനത്തിൽ, പോർച്ചുഗലിനെ വീഴ്ത്തി യുറഗ്വായ് ലോകകപ്പ് ക്വാർട്ടറിൽ.[www.malabarflash.com]
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുറഗ്വായുടെ വിജയം. സൂപ്പർതാരം എഡിസൻ കവാനിയുടെ ഇരട്ടഗോളുകളാണ് യുറഗ്വായ്ക്ക് വിജയവും ക്വാർട്ടർ ബർത്തും സമ്മാനിച്ചത്. ഏഴ്, 62 മിനിറ്റികളിലായിരുന്നു കവാനിയുടെ ഗോളുകൾ പോർച്ചുഗലിന്റെ ആശ്വാസഗോൾ പെപ്പെ നേടി.
ഈ ലോകകപ്പിൽ തോൽവിയറിയാതെ യുറഗ്വായ് പിന്നിടുന്ന നാലാം മൽസരമാണിത്. ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മൽസരങ്ങളിലും ഗോൾ വഴങ്ങാതെ മുന്നേറിയെത്തിയ ഏക ടീമായ യുറഗ്വായ്ക്കെതിരെ ഗോൾ നേടാനായതിന്റെ ആശ്വാസത്തോടെയാണ് പോർച്ചുഗലിന്റെ മടക്കം.
നീണ്ട 597 മിനിറ്റുകൾക്കുശേഷമാണ് യുറഗ്വായ് ടീം രാജ്യാന്തര മൽസരത്തിൽ ഗോൾ വഴങ്ങുന്നത്. ഈ വിജയത്തോടെ യുറഗ്വായ് ക്വാർട്ടറിൽ കടന്നു. അർജന്റീനയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയെത്തുന്ന ഫ്രാൻസാണ് ക്വാർട്ടറിൽ യുറഗ്വായുടെ എതിരാളികൾ.

No comments:
Post a Comment