Latest News

കൈക്കൂലി വാങ്ങുന്നതിനിടയിൽ സർക്കാർ ഡോക്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: അടൂർ സർക്കാർ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ജീവ് ജസ്റ്റസ് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ.[www.malabarflash.com]

അടൂർ സ്വദേശിയായ ശോഭന കുമാരിയുടെ മകൻ രാജ് കുമാറിന് കാൽമുട്ടിലെ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിന് 4000 രൂപ ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുകയും ഈ തുക വൈകിട്ട് 4.30 മണിക്ക് ഡോക്ട‌‌ർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അടൂർ ജനതാ ആശുപത്രിക്ക് സമീപമുള്ള കൺസൾട്ടേഷൻ റൂമിൽ വച്ച് കൈമാറുന്നതിനിടയിലാണ് പത്തനംതിട്ട വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.

ഈ മാസം 26 ന് രാജ് കുമാറിന് വാഹന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടർ ജീവ് ജസ്റ്റസിന്റെ നേതൃത്വത്തിൽ കാൽ മുട്ടിൽ അടിയന്തിര ശസ്ത്ര ക്രിയ നടത്തുകയും ചെയ്തു. ഇതിന് 4000 രൂപ ശോഭന കുമാരിയോട് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടു. അന്നേ ദിവസം പ്രതിയുടെ കൺസൾറ്റേഷൻ റൂമിൽ 2000 രൂപയുമായി ശോഭന കുമാരി എത്തിയെങ്കിലും തുക കുറഞ്ഞതിനാൽ വാങ്ങാൻ കൂട്ടാക്കാതെ 4000 രൂപയുമായി വരാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് കൈക്കൂലി ലഭിക്കാത്തതിനാൽ രാജ്കുമാറിന് ന്യായമായ ചികിത്സ ഡോക്ടർ നിഷേധിക്കുകയും ഡിസ്ചാർജ് ചെയ്യാൻ വിസമ്മതിക്കുകയും ദിവസേനയുള്ള റൗണ്ട്സിനിടയിൽ കൈക്കൂലി നല്കാൻ ഓർമ്മിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ശോഭന കുമാരി പത്തനംതിട്ട വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. 

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവെ.എസ്.പി പി.ഡി.ശശിയുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഇസ്മായിൽ, ബൈജുകുമാർ , സുനിൽകുമാർ എന്നിവരടങ്ങിയ വിജിലൻസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.