Latest News

യുവാവ് ഭാര്യയ്ക്ക് നൽകേണ്ടി വന്ന ജീവനാംശം കണ്ട് കോടതി ഞെട്ടി; നൽകണമെന്ന് ആവശ്യപ്പെട്ട 24,600 രൂപ കൊണ്ടു വന്നത് ചില്ലറ തുട്ടുകളാക്കി

ഹരിയാന: മുൻ ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവിനനുസരിച്ച് യുവാവ് പണവുമായെത്തി. എന്നാൽ കൊണ്ടു വന്ന പണം കണ്ട് കോടതി പോലും ഞെട്ടുകയാണുണ്ടായത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് പഞ്ചാബ്- ഹരിയാന കോടതിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.[www.malabarflash.com]

യുവാവ് നൽകാൻ കൊണ്ടു വന്ന പണം എണ്ണി തിട്ടപ്പെടുത്താൻ ഒരാഴ്‌ച്ച വേണ്ടി വരുമെന്നതിനാൽ കേസ് ജൂലൈ 27ലേക്ക് കോടതി മാറ്റി വെക്കുകയും ചെയ്തു.

മുൻ ഭാര്യയ്ക്ക് നൽകേണ്ട 24,600 രൂപയാണ് അഭിഭാഷകൻ കൂടിയായ ഭർത്താവ് ചില്ലറ തുട്ടുകളാക്കി കോടതിയിലെത്തിച്ചത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും തുട്ടുകളായിരുന്നു ഇവ. ഇത് എണ്ണിത്തീർക്കാർ ബുദ്ധിമുട്ടായതിനാൽ കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട വാദങ്ങൾക്കൊടുവിൽ രണ്ടു മാസത്തെ ജീവനാംശമായി 50000 രൂപ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് വിവാഹ മോചന കേസ് ഫയൽ ചെയ്തത്. അന്ന് 25000 രൂപ മാസം തോറും ജീവനാംശമായി നൽകണമെന്ന് കോടതി വിധിച്ചിരുന്നു. ഇത് കിട്ടാതായതോടെ ഹൈക്കോടതിയെ യുവതി സമീപിച്ചപ്പോൾ അത്രയും തുക തന്റെ പക്കലില്ലെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞത്. എന്നാൽ വലിയ കേസുകൾ വാദിക്കുന്ന ഏറെ വരുമാനമുള്ള അഭിഭാഷകനാണ് ഭർത്താവെന്നും നിരവധി സ്വത്തുവകകൾ സ്വന്തം പേരിലുണ്ടെന്നും ഭാര്യ കോടതിയിൽ ചൂണ്ടിക്കാട്ടി.

തനിക്ക് പണത്തിന് വളരെയേറെ അത്യാവശ്യമുണ്ടെന്ന് ഭാര്യ പറഞ്ഞു. നിരവധി തവണ കോടതിയിൽ കേസ് പരിഗണിച്ചതിനു ശേഷമാണ് ഒടുവിൽ വിധി വന്നത്. അനുകൂല വിധി ലഭിച്ചപ്പോൾ ഒരു ബാഗ് നിറയെ നാണയങ്ങളാണ് ലഭിച്ചത്. തന്നെ ബുദ്ധിമുട്ടിക്കാനും പീഡിപ്പിക്കാനുമുള്ള മാർഗമായാണ് മുൻ ഭർത്താവ് ഇങ്ങനെ ചെയ്തതെന്ന് ഭാര്യ പരിതപിച്ചു.

താൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന നിലപാടാണ് ഭർത്താവിന്റേത്. കോടതിയിൽ കെട്ടിവെക്കേണ്ട പണം 100, 500, 2,000 രൂപ നോട്ടുകളായി നൽകണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. കോടതിൽ നൽകിയ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് തന്റെ രണ്ട് ജൂനിയർ അഭിഭാഷകരെ വിട്ടുനൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. നാനൂറ് രൂപ , നൂറു രൂപയുടെ നാലു നോട്ടുകളായി നൽകിയതായും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.