കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യു കൊലക്കേസിലെ പ്രതികള്‍ക്കായുള്ള തിരച്ചിലിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് വ്യാപക റെയ്ഡ് തുടരുകയാണ്.
അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് വ്യാപക റെയ്ഡ് തുടരുകയാണ്.
കേസിലെ പ്രതികളെ ഒളിപ്പിച്ചതിന് വണ്ടിപ്പെരിയാറില്‍ നിന്ന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഉത്തരവില്‍ പ്രതിഷേധിച്ച് 2017 മെയ് 29ന് ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
No comments:
Post a Comment