ആലപ്പുഴ: അഭിമന്യു വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ വടുതലയിൽനിന്ന് രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് പിടികൂടി. ഷാജഹാൻ, ഷിഹറാസ് എന്നിവരാണു പിടിയിലായത്.[www.malabarflash.com]
ഇവർ കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണെന്നു പോലീസ് പറയുന്നു. ജില്ലാ പോലീസ് ഓഫിസിൽ ഇവരെ ചോദ്യം ചെയ്യുകയാണ്.
കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയൽവാസികളാണ് പിടിയിലായവർ. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ പരിശോധനയിൽ സിഡികൾ, ലാപ്ടോപ്പുകൾ, ലഘുലേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പോലീസ് അറിയിച്ചു.

No comments:
Post a Comment