Latest News

സ്വി​റ്റ്​​സ​ർ​ല​ൻ​ഡിനെ വീഴ്ത്തി; സ്വീ​ഡ​ൻ ക്വാർട്ടറിൽ

മോസ്കോ: ഇരുപത്തിനാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വീഡൻ ലോകകപ്പ് ഫുട്ബോളിന്‍റെ ക്വാർട്ടറിലേക്ക് കടന്നു. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് സ്വീഡൻ ക്വാർട്ടർ സ്വപ്നം യാഥാർഥ്യമാക്കിയത്.[www.malabarflash.com] 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 66-ാം മിനിറ്റിലായിരുന്നു സ്വീഡന്‍റെ വിജയഗോൾ പിറന്നത്. മിഡ്ഫീൽഡർ എമിൽ ഫോഴ്‌സ്ബര്‍ഗാണ് സ്വീഡന് ക്വാർട്ടറിലേക്കുള്ള വഴിതുറന്ന ഗോൾ നേടിയത്.

ബോക്‌സിന് പുറത്ത് നിന്ന് ഫോഴ്‌സ്ബര്‍ഗ് തൊടുത്ത ഷോട്ട് സ്വിസ് താരം മാനുവല്‍ അകന്‍ജിയുടെ കാലില്‍ തട്ടിത്തിരിഞ്ഞാണ് വലയില്‍ കയറിയത്. ഫോഴ്‌സ്ബര്‍ഗിന്‍റെ ഷോട്ട് തടുക്കാൻ കൃത്യമായി പൊസിഷനിൽ നിന്നിരുന്ന സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സൊമറിന് പന്ത് എങ്ങോട്ട് എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിലായിരുന്നു അകന്‍ജി പന്തിലേക്ക് കാലുവച്ചത്‍. അകൻജിയുടെ കാലിൽത്തട്ടി ഉയർന്ന പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു.

1958ൽ റണ്ണറപ്പുകളായിരുന്ന സ്വീഡൻ 1994ൽ സെമിയിലെത്തിയിട്ടുണ്ട്. അന്ന് മൂന്നാം സ്ഥാനവും കൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടി വന്നു. അതിനുശേഷം പ്രീക്വാർട്ടറിനപ്പുറത്തെത്താൻ സ്വീഡന് കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ട്-കൊളംബിയ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളാകും ക്വാര്‍ട്ടറില്‍ സ്വീഡന്‍റെ എതിരാളികൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.