നായ് കൂട്ടം ഓടിച്ചപ്പോൾ ഒരു കുഞ്ഞടക്കം അഞ്ച് ആടുകളും മതിലിനു മുകളിൽ നിന്നും കെ.എസ്.ടി.പി.റോഡിലേക്ക് ചാടി. പാലക്കുന്നിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പർ ലോറിക്കു മുന്നിലേക്കാണ് ഇവയെല്ലാം എത്തിയത്. അമിത വേഗത്തിലായിരുന്ന വാഹനം എല്ലാത്തിനേയും ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി.
പള്ളിക്കര ടോൾ ബൂത്തിൽ വാഹനത്തെ തിരിച്ചറിഞ്ഞതായാണ് സൂചന. ചത്ത ആടുകളുടെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ലക്ഷ്മി ബാലന്‍റെ നേതൃത്വത്തിൽ ചത്ത ആടുകളെ വൈകുന്നേരത്തോടെ കുഴിച്ചു മൂടി.
അതേ സമയം കെ.എസ്.ടി.പി. റേഡിൽ ഉദുമ പഞ്ചായത്തു പരിധിയിൽ മാത്രംദിവസവും 20 ഓളം മിണ്ടാപ്രാണികൾ വാഹനം തട്ടി ചാകുന്നുണ്ടെന്ന് പൊതുപ്രവർത്തകനായ തൃക്കണ്ണാട്ടെ വിനായക പ്രസാദ് പറഞ്ഞു. ചീഞ്ഞു ദുർഗന്ധം പരത്താൻ തുടങ്ങുമ്പോഴാകും ഇവ പൊതുപ്രവത്തകരുടെ ശ്രദ്ധയിൽ പ്പെടുക. പിന്നീട് ഇവയെകുഴിച്ചുമൂടുന്ന ചുമത ഇത്തരക്കാരുടെ തലയിലും ആകും.
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ വിവരം ധരിപ്പിച്ചാൽ തന്റെ വർഡ് പരിധിയിലല്ല എന്ന ഒഴുക്കൻ മറുപടി നല്കി അവർ കൈ ഒഴിയുന്നതും പതിവാണെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു.
ഉദുമ പഞ്ചായത്തിൽ ശൂചീകരണ തൊഴിലാളികളെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ പ്രാസാദ് നിവേദനം നല്കിയിട്ടുണ്ട്.
No comments:
Post a Comment