തൃക്കരിപ്പൂര്‍: മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മുങ്ങിമരിച്ചു. പിലിക്കോട് സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി ടി.പി.മുഷ്റഫ് ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വൈകിട്ട് ആയിറ്റി പൊയ്യക്കടവിൽ ആണ് സംഭവം. ചന്തേരയിൽ താമസിക്കുന്ന മുസ്തഫയുടെ കുടുംബം ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ ആയിറ്റിയിലെ തറവാട് വീട്ടിൽ എത്തിയതായിരുന്നു. മണലെടുത്ത കുഴിയിൽ നിറഞ്ഞ വെള്ളത്തിൽ സുഹൃത്തിന്റെ കൂടെ കുളിക്കാൻ ഇറങ്ങിയ മുഷ്റഫ് ചെളിയിൽ താണുപോവുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ തൃക്കരിപ്പൂർ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചിരുന്നു.

No comments:
Post a Comment