കണ്ണൂർ: തലശേരിയിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് അറസ്റ്റില്‍. ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകനായ ചൊക്ലി പന്ന്യന്നൂര്‍ കരിഞ്ഞപറമ്പത്ത് വിജയകുമാറിനെ(46)യാണ് ആസൂത്രിതമായ നീക്കത്തിലൂടെ ടൗണ്‍ എസ്ഐയും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]
പെരിങ്ങാടിയിലെ ബന്ധുവീട്ടിലെ അടുക്കള ഭാഗത്തുള്ള കൂടയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തത്തിയ പോലീസ് സംഘം വലയിലാക്കുകയായിരുന്നു. പ്രതിയെ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് പരാതി ലഭിച്ചതിന് പിന്നാലെ ടൗണ്‍ പോലീസ് കേസെടുത്തു. ഇതോടെ ചെന്നൈയിലേക്ക് കടന്ന പ്രതി പിന്നീട് വടകരയിലെത്തി സുഹൃത്തുക്കളുടെ വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പെരിങ്ങാടിയിലെ ബന്ധു വീട്ടിലെത്തിയത്. ഇതിനിടയില്‍ പ്രതി നല്കിയ മുന്‍കൂര്‍ ജാമ്യ ഹർജി ജില്ലാ കോടതി തള്ളുകയും ചെയ്തിരുന്നു.

No comments:
Post a Comment