ഉപ്പള: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്കില്‍ നിന്നും തെറിച്ച് വീണ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഉപ്പള ടൗണിന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.[www.malabarflash.com]
കര്‍ണാടക ആവേരി സ്വദേശി വിരുബാഷപ്പ (45)യാണ് മരിച്ചത്.
വിരുബാഷപ്പയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിരുബാഷപ്പ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
വിരുബാഷപ്പയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിരുബാഷപ്പ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
പരിക്കേറ്റ സുഹൃത്തിനെ ഓടിക്കൂടിയവരാണ് ഉപ്പള ഹെല്‍ത്ത് സെന്ററില്‍ പ്രവേശിച്ചത്. ഉപ്പള ടൗണില്‍ കൂലിപ്പണി നടത്തിവരികയായിരുന്നു ഇരുവരും. ഉപ്പള ഗേറ്റിന് സമീപത്തെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
No comments:
Post a Comment