ഉദുമ: ഉദുമ പളളത്ത് ഇന്നോവ കാര്‍ കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് ഒരാള്‍ മരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ തൃക്കരിപ്പൂര്‍ വലിയപ്പറമ്പിലെ എന്‍.കെ ഹമീദ് ഹാജി (65) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
ഗള്‍ഫില്‍ നിന്നും വരുന്ന മകളെ കൂട്ടികൊണ്ടുവരാന്‍ മംഗുളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് കെ.എസ്.ആര്‍.ടി ബസ്സുമായി കൂട്ടിയിടിച്ചത്.
ഗള്‍ഫില്‍ നിന്നും വരുന്ന മകളെ കൂട്ടികൊണ്ടുവരാന്‍ മംഗുളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് കെ.എസ്.ആര്‍.ടി ബസ്സുമായി കൂട്ടിയിടിച്ചത്.
ഒടിക്കൂടിയ നാട്ടുകാരാണ് കാര്‍ തകര്‍ത്ത് ഹമീദ് ഹാജിയെയും ഡ്രൈവറെയും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഹമീദ് ഹാജി മരണപ്പെട്ടിരുന്നു. ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച ഹമീദ് ഹാജി മുസ്‌ലിം ലീഗിന്റെ വലിയപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മത സമാൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു.
ഭാര്യമാര്‍: പി.കെ. ഖദീജ, എസ്.സി ജമീല. മക്കള്‍: അഷ്‌റഫ്, ഷെക്കീല, ജസീല, സെമീര്‍.
മരുമക്കള്‍: നജീബ (പീസ് ഇന്റര്‍നഷണല്‍ സ്‌കൂള്‍), ഹാരിഫ്, സലീം
മരുമക്കള്‍: നജീബ (പീസ് ഇന്റര്‍നഷണല്‍ സ്‌കൂള്‍), ഹാരിഫ്, സലീം
No comments:
Post a Comment