വടക്കഞ്ചേരി: മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പൂണിപ്പാടം തുപ്പലത്ത് വീട്ടിൽ മോഹനൻ (55), മകൻ ശ്രേയസ് (12) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെ കംപ്രസർ മോട്ടോറിൽനിന്നാണ് ഇരുവർക്കും ഷോക്കറ്റത്. മോഹനനു ഷോക്കേറ്റപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രേയസിനും ഷോക്കേൽക്കുകയായിരുന്നു. വീട്ടിൽനിന്ന് വൈദ്യുതിയെടുത്ത് മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നു കരുതുന്നു.
ഷോക്കേറ്റു വീണ ഇരുവരേയും അയൽവാസികൾ ഉടൻ വടക്കഞ്ചേരിയിലെ ഇ.കെ. നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം നിശ്ചയിച്ചിട്ടുള്ള മൂത്ത മകളുടെ വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു മോഹനൻ.

No comments:
Post a Comment