മടിക്കേരി: കർണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു. ശനിയാഴ്ച രാവിലെ കുടകിലെ മടിക്കേരി സംപാജയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായി.[www.malabarflash.com]
സൈന്യവും നാട്ടുകാരും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. 180 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ചയും കുടകിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. ബംഗളൂരുവിൽനിന്നും മംഗളൂരുവിൽനിന്നും കുടകിലെത്താൻ സാധിക്കില്ല.
വെള്ളിയാഴ്ചയും കുടകിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. ബംഗളൂരുവിൽനിന്നും മംഗളൂരുവിൽനിന്നും കുടകിലെത്താൻ സാധിക്കില്ല.
നിലവിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ കുടകിൽ തുറന്നു. നിരവധി പേരാണ് ക്യാന്പുകളിൽ കഴിയുന്നത്.

No comments:
Post a Comment