ദുബൈ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂർണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും രംഗത്തെത്തി.[www.malabarflash.com]
നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്ന് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ഫെയ്സ്ബുക്കിലും ട്വിറ്ററിലും മലയാളത്തിലാണ് ഷെയ്ഖ് മുഹമ്മദ് പ്രതികരണം നടത്തിയത്.
ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും അഭ്യർഥിക്കുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
കേരളത്തെ സഹായിക്കുന്നതിന് യുഎഇ പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് അടിയന്തര കമ്മറ്റിയും യുഎഇ രൂപരികരിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റ്ും (ഇആർസി) യുഎഇയിലെ തിരഞ്ഞെടുത്ത മനുഷ്യാവകാശ സംഘടനകളുമാണ് ഇതിലുള്ളത്.
നേരത്തെ, കേരളത്തിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടമായതിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കേബിൾ സന്ദേശം അയച്ചിരുന്നു.

പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കട്ടെയെന്നാണ് സന്ദേശത്തിൽ പറഞ്ഞത്.

No comments:
Post a Comment