കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.[www.malabarflash.com]
നേരത്തേ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാനത്തിന് നൂറു കോടി രൂപ പ്രഖ്യാപിച്ചതിനു പുറമെയാണ് 500 കോടി അനുവദിച്ചിരിക്കുന്നത്. പ്രളയക്കെടുതി വിലയിരുത്താൻ വീണ്ടും കേന്ദ്ര സംഘത്തെ അയക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹൈവേകൾ പുനർനിർമിക്കാൻ ദേശീയപാത അഥോറിറ്റിയോടും വൈദ്യുതി ടെലിഫോൺ പുനസ്ഥാപിക്കാനും പ്രധാനമന്ത്രി എൻഡിപിറ്റിസിയോട് നിർദേശിച്ചു.
കേരളത്തിൽ 19,519 കോടിയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. 2,000 കോടി രൂപ ഇടക്കാല ആശ്വാസമായി നൽകണമെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
നേരത്തേ, നാവികസേനാ ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയർന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥയേത്തുടർന്ന് തിരിച്ചിറക്കിയിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

No comments:
Post a Comment