ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ ജനറൽ കൗൺസിൽ ഏകകണ്ഠേനയാണ് സ്റ്റാലിനെ തെരഞ്ഞെടുത്ത്.[www.malabarflash.com]
ഖജാൻജിസ്ഥാനത്തേക്ക് മുതിർന്ന നേതാവും പാർട്ടി പ്രിൻസിപ്പൽ സെക്രട്ടറിയുമായ എസ്. ദുരൈമുരുഗൻ നിയമിതനായി. സ്റ്റാലിൻ വൈകുന്നേരം ചുമതലയേൽക്കും.
പതിറ്റാണ്ടുകളോളം പാർട്ടിയെ നയിച്ച കരുണാനിധിയുടെ ദേഹവിയോഗത്തെത്തുടർന്നാണ് അറുപത്തിയഞ്ചുകാരനായ സ്റ്റാലിൻ നേതൃസ്ഥാനത്തേക്ക് വരുന്നത്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിർദേശപത്രിക സമർപ്പിച്ചിരുന്നില്ല. പാർട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരുടെയും പിന്തുണ സ്റ്റാലിന് ഉണ്ടായിരുന്നു.
സ്റ്റാലിന്റെ സ്ഥാനലബ്ധിയെ മൂത്ത സഹോദരൻ എം.കെ. അഴഗിരി മാത്രമാണ് എതിർത്തത്. കരുണാനിധിയുടെ യഥാർഥ അനുയായികൾ തനിക്കൊപ്പമായിരുന്നു അഴഗിരിയുടെ അവകാശവാദം. പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയെന്നാരോപിച്ച് 2014-ലാണ് തെക്കൻ തമിഴ്നാട്ടിലെ ശക്തികേന്ദ്രമായ അഴഗിരിയെ ഡിഎംകെയിൽനിന്ന് പുറത്താക്കിയത്.
കരുണാനിധിയുടെ ഇളയമകനായ സ്റ്റാലിൻ ഡിഎംകെ ട്രഷറർ, യുവജനവിഭാഗം സെക്രട്ടറി ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത്, 1964 മുതൽ പാർട്ടിയുടെ സജീവപ്രവർത്തകനാണ്. 1984 ൽ യുവജനവിഭാഗം സെക്രട്ടറിയായി. 2003 ൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പദവിയിലെത്തി. 1989 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2009 ൽ ഉപമുഖ്യമന്ത്രിപദവിയിലുമെത്തി.

No comments:
Post a Comment