കുമ്പള: പ്രകൃതി ക്ഷോഭം സംബന്ധിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയില്‍ വാട്സ് ആപ്പില്‍ വ്യാജ പ്രചാരണം നടത്തിയതിന് യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബാഡൂരിലെ ഉദയന്‍ (33)ആണ് അറസ്റ്റിലായത്.[www.malabarflash.com]
കാസര്‍കോട് എ.ഡി.എം. എന്‍. ദേവിദാസിന്റെ പരാതിയിലാണ് ഉദയനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പ് ചില വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി വ്യാജ പ്രചരണം നടത്തിയെന്നാണ് കേസ്. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.


No comments:
Post a Comment