ചെങ്ങന്നൂർ: ആകാശമാർഗം രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ ചെങ്ങന്നൂരിൽ പതിനായിരങ്ങൾ മരിക്കുമെന്ന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. ഒരു ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.[www.malabarflash.com]
എയർലിഫ്റ്റിംഗ് അല്ലാതെ പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് മാർഗമില്ല. പട്ടാളമിറങ്ങണം. സഹായം കിട്ടിയില്ലെങ്കിൽ 10000 പേരെങ്കിലും മരിക്കും. എയർ ലിഫ്റ്റിംഗ് അല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. എന്നിട്ടും ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാ വെള്ളത്തിൽ കിടക്കുകയാണ്- സജി ചെറിയാൻ വികാരനിർഭരനായി പറയുന്നു.
50,000 പേർ ക്യാന്പുകളിൽ കഴിയുന്നുണ്ടെന്നും ഇതിൽതന്നെ 1500 പേർ മരണാസന്നരാണെന്നും എംഎൽഎ പറഞ്ഞു. നാലു ദിവസമായി സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതേവരെ ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

No comments:
Post a Comment