തിരുവനന്തപുരം: വെള്ളപ്പൊക്ക സമയത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച നെന്മാറ സ്വദേശി അശ്വിൻ ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്ത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.[www.malabarflash.com]
സാമൂഹിക മാധ്യമങ്ങളൾ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബർ ഡോം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.ജി മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭീതി ജനിപ്പിക്കുന്ന രീതിയിൽ യൂട്യൂബ് വഴി പ്രചരിപ്പിച്ച വിഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിരുന്നു.

No comments:
Post a Comment