ആലപ്പുഴ: ചെങ്ങന്നൂരിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ചു. സുനിൽ -അനുപമ ദമ്പതികളുടെ മകൾ നിവേദ്യയാണ് മരിച്ചത്. [www.malabarflash.com]
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനി ശക്തിപ്രാപിച്ച് സംസാരശേഷി നഷ്ടമായതോടെ അടൂരിലുള്ള ബന്ധുവിന്റെ വീടിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൊല്ലത്തെ മറ്റൊരു ആശുപത്രിയിലും ചികിത്സിപ്പിച്ചു. അവിടെ നിന്നാണ് കുട്ടിക്ക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയത്. തുടർന്ന് തരിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു. മൃതദേഹം ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ച് സംസ്കാര ക്രിയകൾ നടത്തും.

No comments:
Post a Comment