ഉദുമ: സിപിഎം പ്രവര്‍ത്തകനായ മാങ്ങാട്ടെ എം ബി ബാലകൃഷ്ണ(45)നെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധി സപ്തംബര്‍ നാലിലേക്ക് മാറ്റിവെച്ചു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ കേസില്‍ വെളളിയാഴ്ച വിധിപറയാന്‍ വെച്ചിരുന്നതായിരുന്നു.[www.malabarflash.com]
2013 സപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണനെ ആര്യടുക്കം ബാര ജി എല്‍ പി സ്കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി(28), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം(29), ആര്യടുക്കത്തെ എ സുരേഷ്(29), ഉദുമ യു ശ്രീജയന്‍ (43), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത്(34), ഷിബു കടവങ്ങാനം, മജീദ് എന്നിവരാണ് കേസിലെ പ്രതികള്‍.
ഇതില്‍ പ്രജിത്ത് എന്ന കുട്ടാപ്പി കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന ഇന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


No comments:
Post a Comment