ഉദുമ: ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ടയില്‍ പ്രവേശന ഫീസ് വര്‍ധിപ്പിച്ചു. ആഭ്യന്തര സന്ദര്‍ശകര്‍ക്ക് 15 രൂപയുണ്ടായിരുന്നത് 25 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. വിദേശികള്‍ക്ക് 200 രൂപയുണ്ടായിരുന്ന ഫീസ് 300 രൂപയായി വര്‍ധിപ്പിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് നിരക്ക് കൂട്ടിയത്. നിരക്ക് വര്‍ധന ബുധനാഴ്ച തന്നെ പ്രാബല്യത്തില്‍ വന്നു.[www.malabarflash.com]
സന്ദര്‍ശകര്‍ക്ക് മൂത്രപ്പുര പോലും കോട്ടയ്ക്കകത്ത് ഇല്ല. മഴയത്തും വെയിലത്തും സഞ്ചാരികള്‍ക്ക് കയറി നില്ക്കാന് ഇടമില്ല . കോട്ടക്കകത്തെ റസ്റ്റ് ഹൗസ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചിരിക്കുകയാണ്. സഞ്ചാരികള്‍ക്ക് സൂര്യാസ്തമയം കാണാന്‍ പോലും മതിയായ സൗകര്യമൊരുക്കിയിട്ടില്ല. ആറു മണിക്ക് ശേഷം സഞ്ചാരികളെ കോട്ടയ്ക്കകത്ത് പ്രവേശിപ്പിക്കാറില്ല.
ബേക്കല്‍ കോട്ടയില്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് സന്ദര്‍ശക ഫീസ് ആവശ്യമില്ല. ഫീസ് അടിക്കടി വര്‍ധിപ്പിക്കുന്നത് കാരണം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കുറയുന്നതായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മൂന്നര ലക്ഷം പേര് ബേക്കല്‍ കോട്ട സന്ദര്‍ശിച്ചതായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വ്യക്തമായ കണക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഫീസ് വര്‍ധന അടിക്കടി ഉണ്ടാകുന്നുണ്ടെങ്കിലും ബേക്കല്‍ കോട്ടയുടെ വികസന കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
നേരത്തെ അഞ്ച് രൂപയുണ്ടായിരുന്ന പ്രവേശന നിരക്ക് 15 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 25 ആക്കിയത്. ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കാനുള്ള നീക്കവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.
ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ദൃഷ്ടി ലൈഫ് സേവിംഗ് എന്ന സ്വകാര്യ സ്ഥാപനമാണ് ബേക്കല്‍ കോട്ട വാങ്ങുന്നതിനായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ ബേക്കല്‍ കോട്ടയ്ക്ക് പുറമെ മട്ടാഞ്ചേരി കൊട്ടാരവും സ്വകാര്യ സംരംഭകര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോട്ടയ്ക്കകത്ത് സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ ഫീസ് വര്‍ധന നടപ്പിലാക്കിയത് സന്ദര്‍ശകരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് മൂത്രപ്പുര പോലും കോട്ടയ്ക്കകത്ത് ഇല്ല. മഴയത്തും വെയിലത്തും സഞ്ചാരികള്‍ക്ക് കയറി നില്ക്കാന് ഇടമില്ല . കോട്ടക്കകത്തെ റസ്റ്റ് ഹൗസ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചിരിക്കുകയാണ്. സഞ്ചാരികള്‍ക്ക് സൂര്യാസ്തമയം കാണാന്‍ പോലും മതിയായ സൗകര്യമൊരുക്കിയിട്ടില്ല. ആറു മണിക്ക് ശേഷം സഞ്ചാരികളെ കോട്ടയ്ക്കകത്ത് പ്രവേശിപ്പിക്കാറില്ല.
രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലേക്കുമുള്ള പ്രവേശന ഫീസ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ബേക്കല്‍കോട്ടയില്‍ സന്ദര്‍ശക ഫീസും കുത്തനെ കൂട്ടിയത്.
ബേക്കല്‍ കോട്ടയില്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് സന്ദര്‍ശക ഫീസ് ആവശ്യമില്ല. ഫീസ് അടിക്കടി വര്‍ധിപ്പിക്കുന്നത് കാരണം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കുറയുന്നതായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
രണ്ടര വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മൂന്നര ലക്ഷം പേര് ബേക്കല്‍ കോട്ട സന്ദര്‍ശിച്ചതായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വ്യക്തമായ കണക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഫീസ് വര്‍ധന അടിക്കടി ഉണ്ടാകുന്നുണ്ടെങ്കിലും ബേക്കല്‍ കോട്ടയുടെ വികസന കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
നേരത്തെ അഞ്ച് രൂപയുണ്ടായിരുന്ന പ്രവേശന നിരക്ക് 15 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 25 ആക്കിയത്. ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കാനുള്ള നീക്കവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.
ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ദൃഷ്ടി ലൈഫ് സേവിംഗ് എന്ന സ്വകാര്യ സ്ഥാപനമാണ് ബേക്കല്‍ കോട്ട വാങ്ങുന്നതിനായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ ബേക്കല്‍ കോട്ടയ്ക്ക് പുറമെ മട്ടാഞ്ചേരി കൊട്ടാരവും സ്വകാര്യ സംരംഭകര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.

No comments:
Post a Comment