ബേക്കല്‍: വ്യാജരേഖകള്‍ ഉപയോഗിച്ച് ഇരട്ടപാസ്പോര്‍ട്ട് സമ്പാദിച്ചുവെന്ന പരാതിയില്‍ കീഴൂര്‍ സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു. കീഴൂരിലെ റസാഖ് അബ്ദുല്ലക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.[www.malabarflash.com]
കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ റസാഖ് കൃത്രിമരേഖകളുണ്ടാക്കി രണ്ട് പാസ്പോര്ട്ടുകള് സമ്പാദിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു.
ഇവിടെ നിന്നും കാസര്‍കോട് സ്പെഷ്യല്ബ്രാഞ്ചിന് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.


No comments:
Post a Comment