Latest News

  

നവവരനായ മലയാളി യുവാവ് അൽഐനിൽ വൈദ്യുതാഘാതമേറ്റു മരിച്ചു

അൽഐൻ: വിവാഹിതനായ ശേഷം നാലു ദിവസം മുൻപു നാട്ടിൽ നിന്നു തിരിച്ചെത്തിയ നവവരൻ അൽഐനിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി (26) ആണു മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച രാവിലെ പതിനൊന്നോടെ അൽഐൻ അബുദാബി റോഡ് മഖാമയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. ഡ്രൈവറായ മുഹമ്മദ് അലി കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറി. മുഹമ്മദ് അലി തിരിച്ചു വരുന്നത് കാണാത്തതിനെ തുടർന്നു കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈദ്യുതാഘാതമേറ്റാണു മരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
താമസിക്കുന്ന മുറിക്ക് പുറത്ത് ഇലക്ട്രിക്കല്‍ ജോലി നടന്നിരുന്നു.

ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. ഒരു മാസം തികയുന്നതിനു മുൻപേ 29ന് അൽഐനിലേയ്ക്ക് തിരിച്ചു വരികയും ചെയ്തു.

നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്നു വർഷം മുൻപാണ് യുഎഇയിലെത്തിയത്. അൽഐൻ ജിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേയ്ക്കു കൊണ്ടുപോകുമെന്നു കൂടെ ജോലി ചെയ്യുന്ന അഷ്റഫ് ചങ്ങരംകുളം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.