Latest News

വാഹനാപകടത്തിൽ പരിക്കേറ്റ യുവ ഗായിക മരിച്ചു

കൊച്ചി: യുവ ഗായികയും സംഗീത റിയാലിറ്റി ഷോ താരവുമായ മഞ്​ജുഷ മോഹൻദാസ്(27)​ വാഹനാപകടത്തിൽ മരിച്ചു.[www.malabarflash.com] 

കഴിഞ്ഞ വെള്ളിയാഴ്​ചയുണ്ടായ അപകടത്തിൽ പരി​ക്കേറ്റ മഞ്​ജുഷ വ്യാഴാഴ്ച രാവിലെയാണ്​ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ്.

കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാർഥിനിയായ മഞ്​ജുഷ കോളജിലേക്ക്​ പോകു​മ്പോൾ വാഹനം ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഞ്​ജന എന്ന വിദ്യാർഥിനിക്ക്​ പരിക്കേറ്റിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.