Latest News

രാജാവിന്റെ അതിഥികളായി വീരമൃത്യൂവരിച്ച സൈനികരുടെ കുടുംബങ്ങള്‍ ഹജ്ജിനെത്തും

മക്ക: യമനിലെ പോരാട്ടങ്ങളില്‍ വീരമൃത്യു മരിച്ച യമന്‍ ദേശീയ സൈന്യത്തിലെയും അവരെ സഹായിക്കുന്ന സുഡാന്‍ സൈന്യത്തിന്റെ രക്തസാക്ഷികളായ സൈനികരുടെ കുടുംബാംഗങ്ങളിങ്ങളിലെയും ആയിരത്തി അഞ്ഞൂറ് പേര്‍ സഊദി രാജാവിന്റെ അതിഥികളായി വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി വിശുദ്ധ ഭൂമിയിലെത്തും.[www.malabarflash.com]

ആഭ്യന്തര വകുപ്പ് സഹമന്ത്രിയും ഹജ്ജ് സുരക്ഷാ സമിതി തലവനുമായ മേജര്‍ സഈദ് അബ്ദുല്ലാഹ് അല്‍ഖഹ്താനിയുടെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന ഹജ്ജ് സുരക്ഷാ സമിതി യോഗത്തിലാണ് സൗഊദി മതകാര്യ വകുപ്പ് സഹമന്ത്രി ഡോ. തൗഫീഖ് അല്‍സുദൈരിയാണ് അറിയിച്ചത് ഇക്കാര്യം അറിയിച്ചത് .

ഇവര്‍ക്കുള്ള തീര്‍ത്ഥാടന സൗകര്യങ്ങള്‍ മതകാര്യ മന്ത്രാലയമാണ് ഏര്‍പ്പെടുത്തുന്നത്.1996ല്‍ അന്നത്തെ സഊദി രാജാവായിരുന്ന ഫഹദ് രാജാവിന്റെ കാലത്താണ് ലോക രാഷ്ട്രങ്ങളില്‍ നിന്നുളളവരെ അതിഥികളായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സൗദി ഭരണകൂടം പദ്ധതി ആരംഭിച്ചത്.

സഊദി സഖ്യ സേനയുമായി ചേര്‍ന്ന് സേവനം അനുഷ്ടിക്കുന്നതിനിടെ യമനിലെ ഇറാന്‍ അനുകൂല ഹൂതി ആക്രമണത്തില്‍ വീരമൃത്യുവരിച്ച സുഡാന്‍ സൈനികരുടെ കുടുംബങ്ങള്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞ വര്‍ഷവും എത്തിയിരുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.