Latest News

വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ തങ്ങുന്ന വിദേശ തൊഴിലാളികളെ തിരിച്ചയക്കണമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ച് കേരളത്തില്‍ തങ്ങുന്ന വിദേശീയരായ തൊഴിലാളികളെ തിരിച്ചയക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.[www.malabarflash.com]

കേരളത്തിലെ മുപ്പതുലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും ബംഗാളികളാണെന്നും, പശ്ചിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് ഇവര്‍ കേരളത്തില്‍ കുടിയേറിയിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഈ കൂട്ടത്തില്‍ ആയിരക്കണക്കിനാളുകള്‍ ബംഗ്ലാദേശികളാണെന്ന് കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും, ഇവരില്‍ ചിലരെങ്കിലും ഇവിടുത്തെ വോട്ടര്‍പട്ടികയിലും കടന്നുകൂടിയിട്ടുണ്ടെന്നും, കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാന്‍ പോകുന്നതെന്നും, കേരളത്തില്‍ ഈ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.