നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ വൻ കറൻസിവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 72,54100 രൂപ വിലവരുന്ന വിദേശ, ഇന്ത്യൻ കറൻസികളാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.[www.malabarflash.com]
വ്യാഴാഴ്ച പുലർച്ചെ ദുബായിക്കുള്ള എഫ് ഇസഡ് 452 നന്പർ വിമാനത്തിൽ പുറപ്പെടാൻ എത്തിയ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് (40), അഷറഫ് (30) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
590000 രൂപയുടെ ഇന്ത്യൻ കറൻസികളും ബാക്കി സൗദി റിയാൽ, യുഎഇ ദിർഹം, ഒമാൻ റിയാൽ, കുവൈറ്റ് ദിനാർ എന്നിവയുമാണ് പിടികൂടിയത്. പ്രതികളുടെ ചെക്കിംഗ് ബാഗേജിലും ഹാൻഡ്ബാഗേജിലും പ്രത്യേക അറകൾ ഉണ്ടാക്കിയാണ് കറൻസികൾ ഒളിപ്പിച്ചിരുന്നത്.
എമിഗ്രേഷൻ പരിശോധനകൾ പൂർത്തീകരിച്ച് ലോഞ്ചിൽ എത്തിയപ്പോൾ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയ്ക്ക് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ, അഡീഷണൽ കമ്മീഷണർമാരായ ഇ.വി. ശിവരാമൻ, റോയ് വർഗീസ്, സൂപ്രണ്ടുമാരായ സി.എസ്. കൃഷ്ണൻ, ജിബി ജോൺ, നന്ദകുമാർ, നേനി ഡിക്രൂസ്, ടി.പി. നന്ദകുമാർ ഓഫീസർമാരായ ജയകുമാർ, ഉമേഷ് കുമാർ സിംഗ്, ബൽജിന്ദർ സിംഗ്, ജിബിൻ ഭാസ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments:
Post a Comment