കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി, പെരിയ ആയമ്പാറക്കടുത്ത് ചെക്കിപ്പള്ളത്തെ സുബൈദ എന്നിവരെ കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച കുറ്റപത്രം ഹൊസ്ദുർഗ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജില്ലാ കോടതിക്കു കൈമാറി. ഇതോടെ കേസിന്റെ വിചാരണ നടപടികൾ ജില്ലാ കോടതിയിൽ ഉടൻ ആരംഭിക്കും.[www.malabarflash.com]
കഴിഞ്ഞ ഡിസംബർ 13നാണ് റിട്ട. അധ്യാപക ദമ്പതികളായ കളത്തേര കൃഷ്ണനും ഭാര്യ ജാനകിയും ആക്രമണത്തിനിരയായത്. ഭർത്താവിനെ കെട്ടിയിട്ട് മാരകമായി മുറിവേൽപ്പിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം 18 പവൻ സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു എന്നാണ് കേസ്. ഇൗ കേസിൽ ചീർക്കുളത്തെ വിശാഖ്, ചെറുവങ്ങാട്ടെ റിനീഷ്, മക്ലിക്കോട്ടെ അരുൺ എന്നിവർ റിമാൻഡിലാണ്.
ജനുവരി 19നാണ് ആയമ്പാറക്കടുത്ത ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധിക സുബൈദ കൊല്ലപ്പെട്ടത്. കൈകാലുകൾ ബന്ധിച്ചശേഷം ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയെന്നായിരുന്നു കേസ്.ഈ കേസിൽ അറസ്റ്റിലായ മധൂർ പട്ട്ളയിലെ അബ്ദുൾ ഖാദർ, ബാവ അസീസ്, സുള്ള്യയയി െ ല അസീസ്, മാന്യയിലെ ഹർഷാദ് എന്നിവർ ജയിലിലാണ്.
ബേക്കൽ സിഐ സി.കെ.വിശ്വംഭരനാണ് ഹൊസ്ദുർഗ് കോടതിയിൽ 1500, 1200 പേജുകളുള്ള കുറ്റപത്രങ്ങൾ ഇരു കേസുകളിലുമായി സമർപ്പിച്ചത്.കൊല നടന്നു മൂന്നു മാസം തികയുന്നതിനു മുൻപു തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ഇരു കേസുകളിലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നില്ല.

No comments:
Post a Comment