ദുബൈ : ഫിലിപ്പീൻ സ്വദേശിയായ എയ്ഞ്ചൽ പൗയ ത്രസാത് എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.[www.malabarflash.com]
കഴിഞ്ഞ മാസം അവസാനമാണ് യുവതിയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ഇവരുടെ സുഹൃത്തുക്കൾ പറഞ്ഞു. ദുബൈയിലെ ചൈന ക്ലസ്റ്ററിലെ ഒരു ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായിരുന്നു യുവതി.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ജൂലൈ 29നാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ ഗർഭിണിയാണെന്ന് എയ്ഞ്ചൽ പറഞ്ഞിരുന്നുവെന്ന് അവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. എന്നാൽ, ഇക്കര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഗർഭം അലസിപ്പിക്കുമെന്നും യുവതി പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.
2016 മുതൽ എയ്ഞ്ചലിന്റെ വീസ കാലാവധി തീർന്നിരുന്നു. ഇക്കാര്യം യുവതിയെ അലട്ടിയിരുന്നു. ഗർഭം അലസിപ്പിക്കരുതെന്നും ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് സമയത്ത് എന്തെങ്കിലും വഴി തെളിയുമെന്നും താൻ പറഞ്ഞുവെന്ന് സുഹൃത്ത് വ്യക്തമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ തുടരുകയാണ്.
എയ്ഞ്ചലിന് പതിനൊന്നും എട്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. ഭർത്താവ് ഒരിക്കൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഒരു വിധത്തിലാണ് രക്ഷപ്പെട്ടത്. തുടർന്ന് അൽഐയ്നിലെ ഒരു വീട്ടിൽ ജോലി ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. ഇവിടെയും ദുരനുഭവം ഉണ്ടായപ്പോൾ വിവിധ ജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്.
മരണം ഞെട്ടിക്കുന്നതാണ് യുവതിയുടെ ബന്ധുവും പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം വേഗം വിട്ടുനൽകാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും അഭ്യർഥിച്ചു. പോലീ സ് അന്വേഷണം പൂർത്തിയായാൽ ഉടൻ മൃതദേഹം വിട്ടുനൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

No comments:
Post a Comment