തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മാര്‍ച്ച് 13മുതല്‍ 23വരെയാണ് പരീക്ഷ നടത്തുന്നത്.[www.malabarflash.com]
നിപ്പ ബാധയെ തുടര്‍ന്നും കാലവര്‍ഷക്കെടുതിയിലും നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതിനാലും വേണ്ടത്ര അധ്യയന ദിവസങ്ങള്‍ ലഭിക്കാത്തതിനാലാണ് പരീക്ഷ നീട്ടി വയ്ക്കാന്‍ കാരണം.
നിപ്പ ബാധയെ തുടര്‍ന്നും കാലവര്‍ഷക്കെടുതിയിലും നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതിനാലും വേണ്ടത്ര അധ്യയന ദിവസങ്ങള്‍ ലഭിക്കാത്തതിനാലാണ് പരീക്ഷ നീട്ടി വയ്ക്കാന്‍ കാരണം.
എന്നാല്‍ പരീക്ഷ ഏപ്രിലേക്ക് മാറ്റാനുള്ള നിര്‍ദേശം ക്യുഐപി യോഗം അംഗീകരിച്ചില്ല. അതിനെതുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് നീട്ടിയത്. ഡിപിഎെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് പരീക്ഷാ തിയ്യതി നീട്ടുന്നതിന്‍റെ സാധുത പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.
No comments:
Post a Comment