Latest News

കര്‍ക്കിടക വാവിന് ഒരുങ്ങി തൃക്കണ്ണാട് ക്ഷേത്രം

ഉദുമ: വടക്കേ കേരളത്തില്‍ കര്‍ക്കിടക വാവുബലിക്ക് പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജഗദീഷ്പ്രസാദ് അറിയിച്ചു.[www.malabarflash.com]

ഭക്തജനങ്ങളുടെ തിരക്ക് കുറക്കുവാന്‍ ബാലിതര്‍പ്പണതിനുള്ള റെസിപ്റ്റുകള്‍ കൗണ്ടറില്‍നിന്നും മുന്‍കുറായി നല്‍കിവരുന്നുണ്ട്. ആഗസ്ത് 11ന് ശനിയാഴ്ച രാവിലെ 6 മണി മുതല്‍ ആരംഭിക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായുടെ നേതൃത്വത്തില്‍ പുരോഹിതന്‍ രാജേന്ദ്ര അരളിത്തായുടെ കാര്‍മ്മികത്വത്തില്‍നടത്തുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയുട്ടുണ്ട്. 

ക്ഷേത്രമുന്‍വശത്തെ കടല്‍ തീരത്ത് നിര്‍മിച്ച പന്തലില്‍ ഒരേ സമയത്ത് 20 കര്‍മ്മികളുടെ സേവനം ഉറപ്പാക്കും. വാവു ദിവസം രാവിലെ 5മണി മുതല്‍ എട്ട് വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കുനതാണ്. വാവു ദിവസം രാവിലെ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ലഘു പലഹാരം ദേവസ്വം വക നല്‍കും. 

ക്ഷേത്ര ആഘോഷകമ്മിറ്റിക്കു പുറമെ പോലീസ്, ഹെല്‍ത്ത്, കോസ്റ്റ് ഗാര്‍ഡ് മുതലയവുരുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 22 37 511 നമ്പറില്‍ വിളിക്കുക

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.