കാസറകോട്: ജില്ലയുടെ 23 ാ-മത് കളക്ടറായി ഡോ. ഡി. സജിത് ബാബു ചുമതലയേറ്റു. തിരുവന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയായ അദ്ദേഹം സഹകരണസംഘം രജിസ്ട്രാറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.[www.malabarflash.com]
അസാപ് സി ഇ ഒ, റവന്യൂവകുപ്പില്‍ ദുരന്തനിവാരണവിഭാഗം ഡയറക്ടര്‍, സെക്രട്ടറി, ഐഎംജിയില്‍ ലാന്റ്ഗവേണന്സ് കോ-ഓഡിനേറ്റര്‍, ഡപ്യൂട്ടികളക്ടര്‍, സ്റ്റേറ്റ് ലാന്റ് ബാങ്ക് സ്പെഷ്യല്‍ ഓഫീസര്‍, റവന്യൂവില്‍ സ്റ്റേറ്റ് ഐടിസെല്‍ നോഡല്‍ ഓഫീസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല അസി. പ്രൊഫസര്‍, കോര്പ്പറേഷന് ബാങ്ക് ഓഫീസര്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ ഡവ. പ്രോഗ്രാമില്‍ ട്രെയിനിംഗ് കോ-ഓഡിനേറ്റര്‍ തുടങ്ങിയ തസ്തികകള്‍ വഹിച്ചിട്ടുണ്ട്.
ലാന്റ്ബാ്ങ്ക് സ്പെഷ്യല്‍ ഓഫീസറായിരിക്കെ 2011 ല്‍ മുഖ്യമന്ത്രിയുടെ പ്രഥമ ഇന്നൊവേഷന് അവാര്‍ഡും 2012 ല്‍ ജില്ലാ പ്രൊജക്ട് നിര്‍വ്വഹണത്തിന് മുഖ്യമന്ത്രിയുടെ മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
ഇ-ഗവേണന്‍സ്, ലാന്റ് ഗവേണന്‍സ്, സര്‍വ്വീസ് ഡലിവറി മാനേജ്മെന്റ് മേഖലയില്‍ ഗവേഷകനാണ്. നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഉളള അദ്ദേഹത്തിന് അഗ്രോണമിയിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഭാര്യ: ബിന്ദു, വിദ്യാര്‍ത്ഥികളായ രണ്ടുമക്കളുണ്ട്.


No comments:
Post a Comment