കൊച്ചി: വെള്ളത്താൽ ചുറ്റപ്പെട്ട ചൊവ്വര ജുമാമസ്ജിദില്‍ കുടുങ്ങി നാവികസേന രക്ഷപ്പെടുത്തിയ ഗർഭിണിക്കു സുഖപ്രസവം. ആലുവയിൽ നാവികസേനയുടെ ഓപ്പറേഷൻ മദദിന്റെ ഭാഗമായിട്ടായിരുന്നു രക്ഷാപ്രവർത്തനം.[www.malabarflash.com]
ഡോക്ടറെ താഴേക്കിറക്കിയ ശേഷം യുവതിയെ പരിശോധിച്ചാണു ഹെലികോപ്റ്ററിലേക്കു കയറ്റിയത്. യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടായതിനെത്തുടർന്നാണു ഡോക്ടറെ എത്തിച്ചത്. എന്നാൽ തികഞ്ഞ മനഃസംയമനത്തോടെ സജിത ജെബീൽ എന്ന ഇരുപത്തിയഞ്ചുകാരി നേവിയുടെ രക്ഷാപ്രവർത്തനത്തിൽ സഹകരിച്ചു. നിറവയറുമായി ഹെലികോപ്ടറിലേക്ക് ഉയരുന്ന സജിതയുടെ വിഡിയോയും നാവികസേന പുറത്തുവിട്ടു.
നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കപ്പുറം വൈകാതെ ആശുപത്രിയിലെത്തിയ സജിത ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇരുവരുടെയും ചിത്രങ്ങളും നാവിക സേന ട്വിറ്ററിൽ പങ്കുവച്ചു. ക്യാപ്റ്റൻ വിജയ് വർമയായിരുന്നു ഈ ഓപറേഷന്റെ പൈലറ്റ് ഇൻ കമാൻഡ്.

A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q— SpokespersonNavy (@indiannavy) August 17, 2018

No comments:
Post a Comment