ഉദുമ: പ്രളയം ദുരിതം വിതച്ച കേരളത്തിന്റെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ഏക്കര്‍ സ്ഥലം സംഭാവന നല്കി കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ നിന്നും ഉജ്ജ്വല മാതൃക.[www.malabarflash.com]
ബിസിനസുകാരനും പാലക്കുന്ന് സ്വദേശിയും ഉദുമ കണ്ണിക്കുളങ്ങരയിലെ താമസക്കാരനുമായ പി.എ രവീന്ദ്രനാണ് തന്റെയും ഭാര്യ ഉഷ, മകന് അഖില്‍ എന്നിവരുടെയും പേരിലുള്ള ഹോസ്ദുര്‍ഗ് താലൂക്ക് ഉദുമ വില്ലേജില്‍ സര്‍വേ നമ്പര്‍ 44/6/എബിഇ യില്‍പ്പെട്ട ഒരു ഏക്കര്‍ സ്ഥലത്തിന്റെ ആധാരവും സ്കെച്ച്, നികുതി രശീതി എന്നിവയും അടക്കം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് കൈമാറിയത്.
![]() |
| പി.എ രവീന്ദ്രന്, ഭാര്യ ഉഷ, മകന് അഖില്‍ |
ഏകദേശം 75 ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന ഭൂമിയാണ് ഇത്. കളക്ടറ്റേറ്റില്‍ ജില്ലാ കളക്ടറുടെ ചേംബറിലെത്തിയാണ് രവീന്ദ്രനും മകനും കുടുംബാംഗങ്ങളും സ്ഥലത്തിന്റെ ആധാരവും മറ്റും കളക്ടര്‍ക്ക് കൈമാറിയത്.
കേരള ലാന്‍ഡ് റെലിംഗ്വിഷ്മെന്റ് ആക്ട് പ്രകാരമുള്ള ഈ നടപടിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ആവശ്യമില്ലെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. രവീന്ദ്രന്റെ സുഹുത്തുക്കളും കൈമാറ്റച്ചടങ്ങില്‍ സംബന്ധിച്ചു.



No comments:
Post a Comment