Latest News

നിയന്ത്രണം വിട്ട കാർ ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികൾ തകർത്തു; ഭാഗ്യം കൊണ്ടു വൻ ദുരന്തം ഒഴിവായി

കാസർകോട്: നിയന്ത്രണം വിട്ട കാർ ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികൾ തകർത്തു. ഭാഗ്യം കൊണ്ടു വൻ ദുരന്തം ഒഴിവായി. ചെമ്മനാട് ഭാഗത്തു നിന്നു കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണു നിയന്ത്രണം വിട്ട് കൈവരികൾ തകർത്തത്.[www.malabarflash.com]

കൈവരികളുടെ മൂന്നു തൂണുകൾ തകർന്നു പുഴയിലേക്ക് വീണു. കാറിന്റെ മുൻഭാഗം കൈവരികൾ തകർത്ത് മുന്നോട്ട് കടന്നിരുന്നുവെങ്കിലും ഓടിക്കൂടിയവർ പിറകിലോട്ട് തള്ളിനീക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരുക്കേറ്റു. അപകടത്തെ തുടർന്നു പാലത്തിൽ ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ ഹനത്തിലുണ്ടായിരുന്നവർക്കു പരാതികളുമില്ലാത്തതിനാൽ കേസെടുത്തില്ലെന്നു പോലീസ് അറിയിച്ചു.

മാസങ്ങൾക്കു മുൻപു കണ്ണൂർ ഭാഗത്തേക്കു മത്സ്യം കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരികൾ തകർത്തിരുന്നു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ക്ലീനർ ആലപ്പുഴ സ്വദേശി പുഴയിൽ വീണു മരിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.