കോട്ടയം: വീടിന്റെ നിർമാണത്തിലിരുന്ന രണ്ടാം നിലയുടെ ഷെയിഡ് ഇടിഞ്ഞുവീണു രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ മുകുൾദംഗ സ്വദേശികളായ കബീർ (24), റബിയൂൾ (25) എന്നിവരാണു മരിച്ചത്. കല്ലറ പെരുന്തുരുത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.[www.malabarflash.com]
എൽഐസി ഏജന്റായ പെരുന്തുരുത്ത് പൂപ്പള്ളിൽ സതീഷിന്റെ വീട്ടിലാണ് അപകടമുണ്ടായത്. പുതിയതായി നിർമാണം നടന്നുവന്ന രണ്ടാം നിലയിലെ ഭിത്തി തേയ്ക്കുന്നതിനിടയിൽ കബീറും റബിയൂളും നിന്നിരുന്ന ചൂളയും പലകയും ഉപയോഗിച്ചു നിർമിച്ച തട്ട് ഒടിഞ്ഞു. ഇതോടെ താഴെ വീഴാതിരിക്കാനായി ഇരുവരും ഷെയ്ഡിൽ പിടിച്ചു.
ഈ സമയം ഷെയ്ഡ് ഇടിഞ്ഞു ഇരുവരുടെയും മുകളിലേക്കു വീഴുകയായിരുന്നു. താഴെ വീണ ഇരുവരുടെയും മുകളിലേക്കാണ് ഷെയ്ഡ് വന്നു പതിച്ചത്. ഇടിഞ്ഞു വീണ കോണ്ക്രീറ്റിന് അടിയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്.
ഇവരുടെ സഹായിയായി ഉണ്ടായിരുന്ന മറ്റൊരാൾ അൽപമകലെ സിമന്റ് കൂട്ടിക്കൊണ്ടിരുന്നതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന സതീഷിന്റെ പിതാവ് ഗോപാലൻ വലിയ ശബ്ദം കേട്ടു വെളിയിൽ ഇറങ്ങിപ്പോൾ ഇരുവരും ഷെയ്ഡിനടിയിൽ അകപ്പെട്ടു കണ്ടു നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഒാടിക്കൂടിയാണ് ഇരുവരെയും പുറത്തെടുത്തത്.
ഓണത്തിനു മുന്പ് രണ്ടാം നിലയുടെ മറ്റു നിർമാണ പ്രവർത്തനങ്ങൾ തീർത്തിരുന്നു. ബുധനാഴ്ച പുറത്തെ തേപ്പ് പണികൾ നടക്കുന്പോഴാണ് അപകടമുണ്ടായത്. ഇരുവരെയും പുറത്തെടുത്തു കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആദ്യം കബീറും 2.30ഓടെ റബിയൂളും മരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പോലീസ് കേസെടുത്തു.

No comments:
Post a Comment