കോന്നി: കുവൈത്തില്‍ ഒരുമിച്ച് ജോലി ചെയ്തുവരുന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. അരുവാപ്പുലം സ്വദേശി മരുതിമൂട്ടില്‍ സുരേഷ്‌കുമാറിനെ(44) കൊലപ്പെടുത്തിയ സംഭവത്തില്‍ അരുവാപ്പുലം ഉഷസ് വീട്ടില്‍ വിപിന്‍ചന്ദ്രന്‍(43)ആണ് പിടിയിലായത്.[www.malabarflash.com]
ഇവര്‍ തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. സുരേഷ്‌കുമാറിന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിപിന്‍ചന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി പത്തരയോടെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട സുരേഷ് കുമാറിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
മതിലില്‍ ചാരി നില്‍ക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും കോന്നി പൊലീസ് അറിയിച്ചു.
പോസ്റ്റ് മോര്‍ട്ടത്തിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും പോലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തി.

No comments:
Post a Comment