Latest News

രാഷ്ട്രപതിക്കു തൃശൂരിൽ വധഭീഷണി; പൂജാരി അറസ്റ്റിൽ

തൃശൂർ: രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺസന്ദേശം. തൃശൂർ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോൾ വധിക്കുമെന്നായിരുന്നു ഭീഷണി. പുലർച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോൺ നമ്പർ കണ്ടെത്തി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി.[www.malabarflash.com]

തൃശൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണു താൻ ഫോൺവിളിച്ചതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. എന്നാൽ എന്തിനാണ് ഇയാൾ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

ഞായറാഴ്ചയാണു പ്രത്യേക വിമാനത്തിൽ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർ‌ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.