ന്യൂഡൽഹി: മുൻ കാമുകിയുടെ വീട്ടിൽ അതിക്രമിച്ചു കടന്നയാൾ യുവതിക്കു നേരെ നിറയൊഴിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധം പിരിഞ്ഞശേഷവും ഇയാൾ യുവതിയെ പിന്തുടർന്നിരുന്നതായി പോലീസ് പറഞ്ഞു.[www.malabarflash.com]
യുവതിക്കു നേരെ നിറയൊഴിച്ചശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. വെടിയേറ്റു നിലത്തുവീണ യുവതിയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന യുവതി അക്രമിക്കെതിരേ നേരത്തെ പരാതിപ്പെട്ടിരുന്നു.
പത്തു മിനിറ്റ് നേരമായി യുവാവ് പെണ്‍കുട്ടിയുടെ വീടിനു പുറത്ത് കാത്തിനിന്നിരുന്നെന്നും നിറയൊഴിച്ചശേഷം രക്ഷപ്പെട്ട യുവാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പെണ്‍കുട്ടിയുടെ വീടിനു സമീപം ജോലി ചെയ്തിരുന്ന അഭിഭാഷകൻ കാർമേഷ് ശ്രാം പറഞ്ഞു.

No comments:
Post a Comment