തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി മനുഷ്യനിർമിത ദുരന്തമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ പ്രകൃതിക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങൾ കുറയുമായിരുന്നെന്നും ഗാഡ്ഗിൽ പറഞ്ഞു.[www.malabarflash.com]
ഈ ദുരന്തം വിളിച്ചുവരുത്തിയതാണ്. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ്. വലിയ പേമാരിയാണ് കേരളത്തിൽ ഉണ്ടാവുന്നത്. എന്നാൽ ഇത് കാലവർഷത്തിൽ നിന്നുണ്ടായ മനുഷ്യനിർമിത ദുരന്തമാണ്.
ഈ ദുരന്തം വിളിച്ചുവരുത്തിയതാണ്. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ്. വലിയ പേമാരിയാണ് കേരളത്തിൽ ഉണ്ടാവുന്നത്. എന്നാൽ ഇത് കാലവർഷത്തിൽ നിന്നുണ്ടായ മനുഷ്യനിർമിത ദുരന്തമാണ്.
മഴ പെയ്യുന്നത് മാത്രമല്ല ഇതിന് കാരണം. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ്. വിശദമായ നിർദേശങ്ങൾ ഞങ്ങൾ നൽകിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ശിപാർശ. എന്നാൽ ഒന്നും നടപ്പായില്ല- ഗാഡ്ഗിൽ പറഞ്ഞു. ശിപാർശ നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും കമ്മിറ്റി ശിപാർശയ്ക്കെതിരേ സാന്പത്തിക താൽപര്യത്തിനായി കൈകോർത്തെന്നും അവരാണ് യഥാർഥ ഉത്തരവാദികളെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും കമ്മിറ്റി ശിപാർശയ്ക്കെതിരേ സാന്പത്തിക താൽപര്യത്തിനായി കൈകോർത്തെന്നും അവരാണ് യഥാർഥ ഉത്തരവാദികളെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തി.

No comments:
Post a Comment