തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴമൂലമുണ്ടായ പ്രളയക്കെടുതി നേരിടാൻ പ്രമുഖ വ്യവസായി എം.എ യൂസഫലി അഞ്ച് കോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് യൂസഫലി തുക നൽകുക.[www.malabarflash.com]
യൂസഫലിക്കൊപ്പം പല പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
തമിഴ് സിനിമതാരം കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. തമിഴ്നാട്, കർണാടക സർക്കാറുകൾ, ചലച്ചിത്ര താര സംഘടനയായ അമ്മ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
തമിഴ് സിനിമതാരം കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. തമിഴ്നാട്, കർണാടക സർക്കാറുകൾ, ചലച്ചിത്ര താര സംഘടനയായ അമ്മ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

No comments:
Post a Comment