മലപ്പുറം: തിരൂര്‍ക്കാട് നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മിനാരം തകര്‍ന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം.[www.malabarflash.com]
തിരൂര്‍ക്കാട് ടൗണ്‍ ജുമാ മസ്ജിദിനായി പുതുതായി നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തിന് മുകളിലെ മിനാരത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ കമ്പിയടക്കം പൊട്ടി താഴേക്കു വീഴുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതോടെ ഓടി കൂടിയ നാട്ടുകാരുടേയും, പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ അഗ്നിഗമന സേനാ പ്രവര്‍ത്തകരും, മങ്കട, പെരിന്തല്‍മണ്ണ കൊളത്തൂര്‍ എന്നീ പൊലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും, ട്രോമകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
അപകടത്തില്‍ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

No comments:
Post a Comment