കാസര്‍കോട്: ഉപ്പള സോങ്കാലില്‍ യുവാവ് കുത്തേറ്റു മരിച്ചു. സോങ്കാലിലെ സിദ്ദീഖാണ്(21)മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ നാലംഗ സംഘം സിദ്ധീഖിനെ അക്രമിച്ചത്.[www.malabarflash.com]
ഗുരുതരമായി പരിക്കേപറ്റ സിദ്ദിഖിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഖത്തറില്‍ ജോലി ചെയിതിരുന്ന സിദ്ദീഖ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കുമ്പള സിഐ പ്രേംസദൻറെ നേത്രത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:
Post a Comment