ഉദുമ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹാനാഥന്‍ മരിച്ചു. പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ കണിയംപാടിയിലെ അബ്ദുൾറഹ്‌മാനാ (65)ണ് മരിച്ചത്.[www.malabarflash.com]
ആഞ്ചുമാസo മുമ്പ് തൃക്കണ്ണാട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ അബ്ദുൾറഹ്‌മാൻ മംഗളുരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ചികിത്സ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ്, റഫീഖ്, ഇല്ല്യാസ്, സിറാജുദ്ദീൻ, ഫൗസിയ.
No comments:
Post a Comment